Posts

ഡൈവിങ് ശീലങ്ങളപ്പറ്റി ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ബോബൻ ഇറാനിമോസ് എഴുതിയ കുറിപ്പ്

ഡൈവിങ് ശീലങ്ങളപ്പറ്റി ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ . ബോബൻ ഇറാനിമോസ് എഴുതിയ കുറിപ്പ് . കേരളത്തിലെ റോഡുകൾ ഒട്ടും സുരക്ഷിതമല്ലാതെ ആയി തീർന്നിരിക്കുന്നു . റോഡിന്റെ ശോചനീയമായ അവസ്ഥയും , വാഹനപ്പെരുപ്പവും , തെറ്റായ ഡ്രൈവിംഗ് ശീലങ്ങളും കാരണം ദിവസവും എത്ര ജീവനുകളാണ് നമ്മുടെ റോഡിൽ പൊലിഞ്ഞ് പോകുന്നത് . കഴിഞ്ഞ ദിവസം അവിനാശിയിൽ ഉണ്ടായ അപകടത്തിൽ പത്തൊൻപത് ജീവനുകളാണ് നഷ്ടമായത് . എന്തെക്കെ സ്വപ്നങ്ങൾ ആയിരിക്കാം അവർക്കുണ്ടായിരുന്നത് . എന്തുമാത്രം പ്രതീക്ഷകളായിരിക്കാം അവരെ കുറിച്ച് അവരുടെ കുടുംബാംഗങ്ങൾക്കുണ്ടായിരുന്നത് . എല്ലാം നിമിഷങ്ങൾക്കുള്ളിൽ ആണ് ഇല്ലാതെ ആയത് . വാഹനാപകടങ്ങൾക്ക് പ്രധാന കാരണം തെറ്റായ ഡ്രൈവിംഗ് ശീലങ്ങൾ ആണ് . ഈ ശീലങ്ങൾ നാം മാറ്റേണ്ടിയിരിക്കുന്നു . നാം വീണ്ടു പഠിക്കേണ്ടിയിരിക്കുന്നു ഡ്രൈവിംഗിന്റെ ബാലപാഠങ്ങൾ . 👉 # ഓവർടേക്കിങ്ങിന്റെ   # നല്ല   # പാഠങ്ങൾ ശ്രദ്ധയില്ലാതെ ഉള്ള ഓവർ ടേക്കിങ്ങ് ശീലമാണ് അപകടം ഉണ്ടാകാനുള്ള മുഖ്യ കാരണം . മുന്നിലെ റോഡിന് ആവിശ്യത്തിനുള്ള വീതിയും , വഴി വ്യക്തമായി കാണാൻ കഴിയുന്നതുമായ സ